TMJ
searchnav-menu
post-thumbnail

TMJ Daily

വാദിയെ പ്രതിയാക്കുന്നു: ഡോ ഹാരിസ് 

01 Aug 2025   |   1 min Read
TMJ News Desk

മെഡിക്കൽ കോളേജിൽ ശാസ്ത്രക്രിയ നടത്താൻ ആവശ്യമായ ഉപകാരണമുണ്ടായിട്ടും ശാസ്ത്രക്രിയ മുടക്കിയെന്ന ആരോപണം കള്ളമാണെന്ന് ഡോ ഹാരിസ്. ആരോഗ്യ വകുപ്പ് നൽകിയ കാരണം കാണിക്കൽ നോട്ടിസിനോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് ആരോഗ്യവകുപ്പ് പുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വളരെ വൈകാരികമായാണ് ഹാരിസ് മാധ്യമങ്ങളെ കണ്ടത്. ഡോ.ഹാരിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. വിദഗ്ദ്ധസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ഡോ. ഹാരിസിനോട് വിശദീകരണം തേടിയത് സ്വാഭാവികമായ വകുപ്പുതല നടപടിയാണെന്നും അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനം ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഹാരിസിനോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും ഇതൊരു അതൊരു സ്വാഭാവികമായ ഡിപ്പാർട്ട്മെന്റ് തല നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സൂപ്രണ്ടിൻ്റെ പർച്ചേസിങ് പവർ കൂട്ടാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഉപകരണം ഉണ്ടായിട്ടും ഡോ ഹാരിസ് ശസ്ത്രക്രിയ മുടക്കിയെന്നും വിദ​ഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു.

#Daily
Leave a comment