TMJ
searchnav-menu
post-thumbnail

TMJ Daily

8.25 ലക്ഷം നല്‍കണം അല്ലെങ്കില്‍ വധിക്കും; ഡോ വി പി ഗംഗാധരന് ഭീഷണി

04 Jun 2025   |   1 min Read
TMJ News Desk

ചികിത്സാ പിഴവ് മൂലം പെണ്‍കുട്ടി മരിച്ചുവെന്നും അതിനാല്‍ ബിറ്റ് കോയിനായി 8.25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. വി പി ഗംഗാധരന് ഭീഷണി ലഭിച്ചുവെന്ന് അദ്ദേഹം പരാതി നല്‍കി.

മുംബൈയിലെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് എന്ന പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. മേയ് 17ന് ആണ് കത്ത് ലഭിച്ചത്.

ഡോ ഗംഗാധരന്റെ ചികിത്സാ പിഴവില്‍ പെണ്‍കുട്ടി മരിച്ചെന്നും തുടര്‍ന്ന് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് ആരോപണം. മകളും ഭാര്യയും മരിച്ച സംഭവത്തില്‍ നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെന്നാണ് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് കത്തില്‍ അവകാശപ്പെടുന്നത്.

8.25 ലക്ഷം രൂപ അയക്കാനുള്ള രീതിയും കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കത്തില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ അല്ലെങ്കില്‍ ക്യുആര്‍ കോഡിലൂടെ ബിറ്റ് കോയിന്‍ ആയി 8.25 ലക്ഷം രൂപ നല്‍കണം. പണം അയച്ചില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.




#Daily
Leave a comment