വരള്‍ച്ചയും കനത്തമഴയും: കേരളത്തില്‍ വ്യാപക കൃഷിനാശം
വരള്‍ച്ചയും കനത്ത മഴയും കാരണം സംസ്ഥാനത്ത് 28 ദിവസത്തിനിടെ 380 കോടിയുടെ കൃഷിനാശം സംഭവിച്ചതായി റിപ്പോര്‍ട്ട്. കാലാവസ്ഥ മാറ്റം വിതച്ച നാശത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ദുരിതം അനുഭവിച്ചത് ഇടുക്കി ജില്ലയിലാണ്. 116.24 കോടിയുടെ നാശനഷ്ടങ്ങളാണ് ജില്ലയില്‍ ഉണ്ടായത്. കൃഷി വകുപ്പ് ശേഖരിച്ച വിവരങ്ങളിലാണ് ജില്ലാ അടിസ്ഥാനത്തില്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലകളില്‍ പച്ചക്കറി കൃഷിയാണ് വ്യാപകമായി നശിച്ചത്. നെല്ല്, വാഴ, റബര്‍, തെങ്ങ്, ഏലം കൃഷിയെയും പ്രതികൂല കാലാവസ്ഥ ബാധിച്ചു.
തിരുവനന്തപുരം ജില്ലയില്‍ 805.75 ഹെക്ടറില്‍ 29.44 കോടിയുടെ കൃഷിനാശമാണ് സംഭവിച്ചത്. കണക്കുകള്‍ പ്രകാരം 4679 കര്‍ഷകരാണ് ജില്ലയിലുള്ളത്. 2187 കര്‍ഷകരുള്ള കൊല്ലം ജില്ലയില്‍ 41.6 കോടിയുടെ നഷ്ടം സംഭവിച്ചു. പത്തനംതിട്ടയില്‍ 15,6 കോടി, ആലപ്പുഴയില്‍ 32.96 കോടി, കോട്ടയം ജില്ലയില്‍ 12.24 കോടി, എറണാകുളത്ത് 16.84 കോടി, തൃശൂര്‍ 19.47 കോടി, പാലക്കാട് 49.83 കോടി, മലപ്പുറം 24.46 കോടി, കോഴിക്കോട് 11.88 കോടി, വയനാട് 31.45 കോടി, കാസര്‍കോഡ് 7.52 കോടി തുകയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ മാത്രം 11.19 ലക്ഷത്തിന്റെ കൃഷിനാശമാണ് തിരുവനന്തപുരത്തുണ്ടായത്. വിവിധ മേഖലകളിലായി 127 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. 16.36 ഹെക്ടര്‍ പ്രദേശത്തെ വാഴ കൃഷിയും 0.20 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറി കൃഷിയും മഴയില്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്. ജില്ലയില്‍ നിലവില്‍ 14 കുടുംബങ്ങളിലെ 31 പേര്‍ കഴിയുന്ന നാല് ക്യാമ്പുകളാണ് മഴയെ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.