
TMJ Daily
111 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍
28 Dec 2024 | 1 min Read
TMJ News Desk
രാജ്യത്ത് നവംബറില്‍ പരിശോധന നടത്തിയ മരുന്നുകളില്‍ 111 എണ്ണത്തിന് ഗുണനിലവാരമില്ലെന്ന് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ് സിഒ) കണ്ടെത്തി. ഇതില്‍ 44 മരുന്നുകള്‍ ഓര്‍ഗനൈസേഷനും 70 എണ്ണം സംസ്ഥാനങ്ങളില്‍ മരുന്ന് പരിശോധന ലബോറട്ടറികളിലുമാണ് പരിശോധിച്ചത്. വിപണിയില്‍ ലഭ്യമായിട്ടുള്ള ഈ മരുന്നുകള്‍ക്കാണ് നിലവാരമില്ലെന്ന് കണ്ടെത്തിയത്.
ഈ മരുന്നുകള്‍ വ്യാജ മരുന്നുകളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മറ്റ് കമ്പനികളുടെ ബ്രാന്‍ഡ് നാമം ഉപയോഗിച്ച് അംഗീകാരമില്ലാത്തതും നിര്‍മ്മാതാക്കള്‍ ആരാണെന്ന് അറിയാത്തതുമായ കമ്പനികളാണ് ഈ മരുന്നുകള്‍ നിര്‍മ്മിച്ചത്.
വിപണികളില്‍ ലഭ്യമായിട്ടുള്ള നിലവാരമില്ലാത്ത മരുന്നുകളെ കണ്ടെത്തുന്നതിനായി എന്‍എസ്‌ക്യുവും സംസ്ഥാനങ്ങളിലെ റെഗുലേറ്റര്‍മാരും പതിവായി പരിശോധന നടത്താറുണ്ട്.
#Daily
Leave a comment