TMJ
searchnav-menu
post-thumbnail

TMJ Daily

ഭൂകമ്പം: ടിബറ്റില്‍ 53 പേര്‍ കൊല്ലപ്പെട്ടു

07 Jan 2025   |   1 min Read
TMJ News Desk

നേപ്പാളിന് സമീപം പടിഞ്ഞാറന്‍ ചൈനയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ടിബറ്റന്‍ മേഖലയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പറഞ്ഞു.

ഇന്ത്യ, യൂറേഷ്യ ഫലകങ്ങള്‍ കൂട്ടിമുട്ടുകയും അതിന്റെ ഫലമായി ഹിമാലയന്‍ മലനിരകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്ത മേഖലയിലാണ് പ്രഭവ കേന്ദ്രം. ചൈനയിലെ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം എപ്പിസെന്റര്‍ 4,200 മീറ്റര്‍ ഉയരത്തിലാണ്.

ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ നിന്നും 380 കിലോമീറ്റര്‍ അകലെയാണ് എപ്പിസെന്റര്‍. എപ്പിസെന്ററിന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വളരെക്കുറച്ച് സമൂഹങ്ങളേ വസിക്കുന്നുള്ളൂവെന്ന് ചൈനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയെ കൂടാതെ ബംഗ്ലാദേശ്, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.




#Daily
Leave a comment