
TMJ Daily
ടിബറ്റില്‍ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
12 May 2025 | 1 min Read
TMJ News Desk
ടിബറ്റില്‍ ഭൂകമ്പം ഉണ്ടായതായി ചൈന ഭൂകമ്പ അഡ്മിനിസ്‌ട്രേഷന്‍ (സിഇഎ) അറിയിച്ചു. ഭൂകമ്പ മാപിനിയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയെന്ന് സിഇഎ പറഞ്ഞു.
ഷിഗാത്സെ നഗരത്തില്‍ ഇന്ന് രാവിലെ 5.11ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.
ഭൂകമ്പ സ്ഥലത്തേക്ക് ദുരന്ത നിവാരണ സംഘങ്ങളെ അയിച്ചിട്ടുണ്ടെന്ന് സിഇഎ പറഞ്ഞു. നാശനഷ്ടങ്ങളും മരണങ്ങളും ഉണ്ടോയെന്ന വിവരം പുറത്തുവന്നിട്ടില്ല.
ഷിഗാത്സെയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയുള്ള ടിന്‍ഗ്രിയില്‍ ജനുവരിയില്‍ ഉണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 120 പേര്‍ കൊല്ലപ്പെട്ടിരുന്നു.
#Daily
Leave a comment


