TMJ Daily
ബംഗ്ലാദേശിലും കൊൽക്കത്തയിലും ഭൂചലനം
21 Nov 2025 | 1 min Read
TMJ News Desk
ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം രേഖപ്പെടുത്തി. ബംഗ്ലാദേശിലെ ഘോരാഷാൽ പ്രദേശത്തിന് സമീപത്താണ് 5.2 തീവ്രതയുള്ള ഭൂചലനമുണ്ടായത്. നിമിഷങ്ങൾക്കകം കൊൽക്കത്തയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. ഭൂചലനത്തെത്തുടർന്ന് ആളപായമോ നാശനഷ്ടങ്ങളൊ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ബംഗ്ലാദേശിലെ നർസിംഗ്ഡിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ നിഗമനം. ഇന്നലെ പാകിസ്ഥാനിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നവംബർ 3-ന് വടക്കൻ അഫ്ഗാനിസ്താനിലെ മസാർ-ഇ-ഷെരീഫ് പ്രദേശത്ത് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴുപേര്‍ കൊല്ലപെട്ടിരുന്നു.
#Daily
Leave a comment


