PHOTO: WIKI COMMONS
ചൈനയില്‍ ഭൂചലനം, തീവ്രത 7.2
തിങ്കളാഴ്ച രാത്രിയോടെ ചൈനയിലെ തെക്കന്‍ ഷിന്‍ജിയാങ്ങില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഷി കൗണ്ടിയിലാണ്. ശക്തമായ ഭൂചലനത്തില്‍ വീടുകള്‍ തകര്‍ന്നതായും നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് 27 ട്രെയിന്‍ സര്‍വീസുകള്‍ അവസാനിപ്പിക്കുകയും ഷിന്‍ ജിയാങ് റെയില്‍വേ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. 80 കിലോമീറ്ററോളമാണ് ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി ട്വിറ്ററിലൂടെ അറിയിച്ചു.കഴിഞ്ഞ മാസവും ചൈനയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 111 പേരാണ് ഈ ഭൂചലനത്തില്‍ മരണപ്പെട്ടത്.
ഡല്‍ഹിയില്‍ തുടര്‍ചലനം
ചൈനയിലെ ഷിന്‍ജായിങ്ങില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 3.0 തീവ്രതയിലും അതിലും ഉയര്‍ന്നതുമായ 14 തുടര്‍ചലനങ്ങള്‍ പ്രഭവകേന്ദ്രത്തിന് സമീപം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലും തുടര്‍ചലനമുണ്ടായി. നേരത്തെ ജനുവരി 11 ന് അഫ്ഗാനിസ്ഥാനില്‍ ഭൂചലനമുണ്ടായപ്പോഴും ഇന്ത്യയില്‍ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. 6.1 ആയിരുന്നു അഫ്ഗാനില്‍ അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത.