TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂകമ്പം

27 Nov 2025   |   1 min Read
TMJ News Desk

ന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് (ഇന്ത്യൻ മഹാസമുദ്രത്തിൽ) ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയതായി INCOIS അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റിൽ ആൻഡമാൻ എന്നീ സ്ഥലങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും INCOIS അറിയിച്ചു.

ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്നും നിലവിൽ സുനാമി സാധ്യതയില്ലെന്നും ജിയോഫിസിക്സ് ഏജൻസി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾക്ക് മുൻപുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും സുമാത്രയിൽ വലിയ നാശനഷ്ട്ടങ്ങളാണ് ഉണ്ടായത്. 23 പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിരുന്നു.


#Daily
Leave a comment