TMJ
searchnav-menu
post-thumbnail

TMJ Daily

സാമ്പത്തിക നൊബേൽ മൂന്ന് പേർക്ക്

13 Oct 2025   |   1 min Read
TMJ News Desk

ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോണി‍, പീറ്റർ ഹോവിറ്റ് എന്നിവർക്ക് സാമ്പത്തിക നൊബേൽ. നൂതന സാങ്കേതിക വിദ്യകളും, ആശയങ്ങളും എങ്ങനെയാണ് സാമ്പത്തിക വളർച്ചയ്ക്ക്ഹായകരമാകുന്നത് എന്ന പഠനത്തിനാണ് മൂന്ന് പേർക്കും പുരസ്‌കാരം നൽകിയതെന്ന് നൊബേൽ കമ്മിറ്റി അറിയിച്ചു.

സുസ്ഥിര വളർച്ച 'ന്യൂ നോർമലായി' മാറുന്നതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു മാർഗമായി മോക്കിർ ചരിത്ര സ്രോതസ്സുകളെ ഉപയോഗിച്ചു. സുസ്ഥിര വളർച്ചയ്ക്ക് പിന്നിലെ സംവിധാനങ്ങളെക്കുറിച്ചും അഗിയോണും ഹോവിറ്റും പഠിച്ചു. 1992-ലെ ഒരു ലേഖനത്തിൽ, 'സർഗ്ഗാത്മക നശീകരണം' എന്ന് വിളിക്കപ്പെടുന്നതിന് അവർ ഒരു ഗണിതശാസ്ത്ര മാതൃക നിർമ്മിച്ചു. 'സർഗ്ഗാത്മക നശീകരണം' എന്നാൽ പുതിയതും മികച്ചതുമായ ഒരു ഉൽപ്പന്നം വിപണിയിൽ പ്രവേശിക്കുമ്പോൾ, പഴയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നു.

#Daily
Leave a comment