TMJ
searchnav-menu
post-thumbnail

TMJ Daily

സാമ്പത്തികശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

14 Oct 2024   |   1 min Read
TMJ News Desk

വർഷത്തെ  സാമ്പത്തികശാസ്ത്ര നൊബേൽ പങ്കിട്ട് മൂന്നു പേർ. ഡാരൻ എയ്സ്മൊ​ഗ്ലു, സൈമൺ ജോൺസൺ, ജയിംസ് എ റോബിൻസൺ എന്നിവരാണ് 2024 ലെ നൊബേൽ സമ്മാനത്തിന്  അർഹരായത്. സ്ഥാപനങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവ അഭിവൃദ്ധിയെ എങ്ങനെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നത് സംബന്ധിച്ച പഠനത്തിനാണ് പുരസ്കാരം.

"രാജ്യങ്ങൾ തമ്മിലുള്ള വരുമാനത്തിലെ വലിയ വ്യത്യാസങ്ങൾ കുറയ്ക്കുക എന്നത് നമ്മുടെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇത് നേടിയെടുക്കുന്നതിൽ സാമൂഹിക സ്ഥാപനങ്ങളുടെ പ്രാധാന്യം പുരസ്‌കാര ജേതാക്കൾ തെളിയിച്ചിട്ടുണ്ട്," സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാര സമിതിയുടെ ചെയർമാന്‍ ജേക്കബ് സ്വെൻസൺ പറഞ്ഞു.

ഡാരൺ അസെമോഗ്ലുവും സൈമൺ ജോൺസണും മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ജെയിംസ് റോബിൻസൺ ചിക്കാഗോ സർവകലാശാലയിലുമാണ് ജോലി ചെയ്യുന്നത്. ആൽഫ്രഡ് നൊബേലിൻ്റെ ഇഷ്ടപ്രകാരം1901-ൽ ആദ്യമായി ശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്കുള്ള നൊബേൽ ആരംഭിക്കുന്നത്. എന്നാൽ പിന്നീട് 1968-ൽ സ്വീഡനിലെ സെൻട്രൽ ബാങ്ക് സാമ്പത്തികശാസ്ത്ര അവാർഡ് സ്ഥാപിക്കുകയും ധനസഹായം നൽകുകയുമായിരുന്നു. കഴിഞ്ഞ വർഷം, ഹാർവാർഡ് സാമ്പത്തിക ചരിത്രകാരിയായ ക്ലോഡിയ ഗോൾഡിൻ ആയിരുന്നു പുരസ്കാരം നേടിയത്. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വേതനത്തിൻ്റെയും തൊഴിൽ വിപണിയിലെ അസമത്വത്തിൻ്റെയും കാരണങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രവർത്തനത്തിന് ആയിരുന്നു പുരസ്കാരം.


#Daily
Leave a comment