REPRESENTATIVE IMAGE
ഇന്ത്യന്‍ സമ്പദ്ഘടന പതിനാറ് വര്‍ഷം ചൈനയുടെ പിന്നില്‍
സാമ്പത്തിക വളര്‍ച്ചയുമായി ബന്ധപ്പെട്ട വിശാല സൂചികകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ പതിനാറ് വര്‍ഷത്തിലധികം ചൈനയുടെ പിന്നിലാണെന്ന് പഠനം. ബെര്‍നെസ്റ്റന്‍ എന്ന ബ്രോക്കിങ് സ്ഥാപനം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഈ കണ്ടെത്തല്‍ എന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
പേറ്റന്റുകളുടെ കാര്യത്തില്‍ ഇന്ത്യ ചൈനക്ക് പിന്നില്‍
പേറ്റന്റുകള്‍, നേരിട്ടുള്ള വിദേശ നിക്ഷേപം, വിദേശനാണയ ശേഖരം, നോമിനല്‍ ജിഡിപി, കയറ്റുമതി എന്നിവയെ അടിസ്ഥാനമാക്കിയുള്ള താരതമ്യമാണ് നടത്തിയിട്ടുള്ളത്. പേറ്റന്റുകളുടെ കാര്യത്തില്‍ ഇന്ത്യ 21 വര്‍ഷം ചൈനക്ക് പിന്നിലാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ചൈന 20 വര്‍ഷം ഇന്ത്യയെക്കാള്‍ മുന്നിലാണ്.
വിദേശ നാണയ ശേഖരം, കയറ്റുമതി എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ യഥാക്രമം 19, 16 വര്‍ഷങ്ങള്‍ ചൈനയെക്കാള്‍ പിന്നിലാണ്. നോമിനല്‍ ജിഡിപി യുടെയും ആളോഹരി വരുമാനത്തിലും ഇന്ത്യ 15 വര്‍ഷം പിന്നിലാണ്. ഉപഭോക്തൃ ചിലവില്‍ 13 വര്‍ഷവും സ്ഥിര മൂലധന രൂപീകരണത്തില്‍ 16 വര്‍ഷവും പിന്നിലാണ് ഇന്ത്യ.
റിസര്‍വ് ബാങ്ക്, ചൈനയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യുറോ, ലോക ബാങ്ക്, ലോക ബൗദ്ധിക സ്വത്ത് സംഘടന എന്നിവയില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് നടത്തിയിട്ടുള്ളത്.