
എസ്ഡിപിഐ അഖിലേന്ത്യ അധ്യക്ഷനെ ഇ ഡി അറസ്റ്റ് ചെയ്തു
എസ്ഡിപിഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്തു.
ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഇന്നലെ രാത്രിയാണ് ഫൈസിയെ കസ്റ്റഡിയിലെടുത്തത്.
2009ല്‍ സ്ഥാപിതമായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഡല്‍ഹിയിലാണ്. ഇതിന് നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ എന്ന് ആരോപണം ഉണ്ട്.
പിഎഫ്‌ഐയുടെ രാഷ്ട്രീയ മുന്നണിയാണ് എസ്ഡിപിഐ എന്ന് ഇഡി നേരത്തെ ആരോപിച്ചിരുന്നു. 2022 സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പിഎഫ്ഐയെ നിരോധിച്ചത്.
നിരോധനത്തിന് മുമ്പ് ഒരേ സമയം ഇഡിയും എന്‍ഐഎയും വിവിധ സംസ്ഥാന പൊലീസ് സേനകളും ചേര്‍ന്ന് പി എഫ് ഐയ്‌ക്കെതിരെ റെയ്ഡുകള്‍ നടത്തിയിരുന്നു.
എന്നാല്‍, ഈ ആരോപണത്തെ എസ്ഡിപിഐ തള്ളിക്കളയുന്നു. 2018ലാണ് ദേശീയ പ്രസിഡന്റായി ഫൈസിയെ തിരഞ്ഞെടുത്തത്. പിഎഫ്ഐയുടെ കേരളത്തിലെ നേതാവായ അബ്ദുള്‍ റാസാക്ക് ബി പി രണ്ട് ലക്ഷം രൂപ എസ്ഡിപിഐയുടെ ദേശീയ പ്രസിഡന്റിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്നാണ് കേസ്.


