
TMJ Daily
മിന്ത്രക്കെതിരെ ഫെമ കേസെടുത്ത് ഇ ഡി
23 Jul 2025 | 1 min Read
TMJ News Desk
ഫ്ലിപ്കാർട്ട് പിന്തുണയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയ്ക്കും, അനുബന്ധ കമ്പനികൾക്കും, ഡയറക്ടർമാർക്കുമെതിരെ ഫെമ കേസ് രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 1654 കോടി രൂപയുടെ എഫ് ഡി ഐ ലംഘനത്തിനാണ് കേസ്.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മിന്ത്ര ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡും അനുബന്ധ കമ്പനികളും "ഹോൾസെയിൽ ക്യാഷ് ആൻഡ് ക്യാരി" എന്ന വ്യാജേന മൾട്ടി-ബ്രാൻഡ് റീട്ടെയിൽ വ്യാപാരം നടത്തുന്നുണ്ടെന്ന് ഫെഡറൽ ഏജൻസിക്ക് വിവരം ലഭിച്ചതിനെത്തുടർന്നാണ് കേസെടുത്തത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിലെ സെക്ഷൻ 16(3) പ്രകാരമാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്.
നിലവിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണിതെന്ന് ഇ ഡി പറഞ്ഞു.
#Daily
Leave a comment


