
TMJ Daily
എമ്പുരാന്‍ നിര്‍മ്മാതാവ് ഗോകുലത്തിന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ്
04 Apr 2025 | 1 min Read
TMJ News Desk
വിവാദ സിനിമ എമ്പുരാന്റെ നിര്‍മ്മാതാവായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ സിനിമ സംഘപരിവാര്‍ വിമര്‍ശനത്തിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ആക്രമണം നേരിടുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫീസുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്നത്.
പ്രമുഖ വ്യവസായിയായ ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനത്തിന്റെ ചെന്നൈ കോടമ്പാക്കത്തുള്ള ഓഫീസില്‍ കേരളത്തില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥരുടെ സംഘമാണ് ഇന്ന് രാവിലെ റെയ്ഡ് ആരംഭിച്ചത്.
കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
#Daily
Leave a comment