
വയനാടും ചേലക്കരയും ആവേശത്തോടെ കൊട്ടിക്കലാശം, ഉപതിരഞ്ഞെടുപ്പ് 13 ന്
രാഹുലും പ്രിയങ്കയും ഒന്നിച്ച് പങ്കെടുത്ത പ്രചാരണത്തോടെ വയനാട് ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് പരസ്യ പ്രചാരണത്തിന് സമാപനം. വയനാട് കഴിഞ്ഞ രണ്ടു ലോകസഭാ തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ കലാശക്കൊട്ടിനിറങ്ങിയെങ്കിലും രാഹുല്‍ ഗാന്ധി എത്തിയിരുന്നില്ല. ഇത്തവണ തിരുവമ്പാടയിലായിരുന്നു യു ഡി എഫിന്റെ കൊട്ടിക്കലാശം. എൽ ഡി എഫ് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിൽ സ്ഥാനാർത്ഥി സത്യൻ മൊകേരിയും മന്ത്രി പി പ്രസാദും എൽ ഡി എഫ് നേതാക്കളും പങ്കെടുത്തു. കൽപ്പറ്റയിലായിരുന്നു എൽ ഡി എഫിന്റെ കൊട്ടിക്കലാശം. ബത്തേരിയിൽ നടന്ന എൻ ഡി എ കൊട്ടിക്കലാശത്തിൽ നവ്യ ഹരിദാസും പി. കെ കൃഷ്ണദാസ് ഉൾപ്പടെയുള്ള ബി ജെപി നേതാക്കളും പങ്കെടുത്തു മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം ആവേശ പൂർവ്വം സമാപിച്ചു. ഇനി രണ്ട് മണ്ഡലങ്ങളും കാണുന്നത് മുന്നണികളുടെ നിശബ്ദ പ്രചാരണം.
വയനാടും ചേലക്കരയും 13 ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റി. പാലക്കാട്ടെ കൊട്ടിക്കലാശം 18നാണ് നടക്കുക. വോട്ടെണ്ണൽ 23 ന് നടക്കും.
രണ്ട് എംപിമാര്‍ ഉള്ള ഏക പാര്‍ലമെന്റ് മണ്ഡലം വയനാട് ആയിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ ഞങ്ങള്‍ ഒരുമിച്ച് ശബ്ദമുയര്‍ത്തും പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസമാപനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങള്‍ എന്റെ സഹോദരന് നല്‍കിയ സ്‌നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
റാലികള്‍ക്കു പകരം ഇക്കുറി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും സ്വീകരണ യോഗങ്ങളുമാണ് എല്‍ഡിഎഫ് നടത്തിയത്. കേന്ദ്രമന്ത്രിമാരടങ്ങിയ നേതൃസംഘമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിനു വോട്ടഭ്യര്‍ഥിച്ചുകൊണ്ടു വയനാട്ടിലെത്തിയത്. ആദിവാസി ഊരുകള്‍ കൂടുതലായി കേന്ദ്രീകരിച്ചായിരുന്നു എന്‍ഡിഎ പ്രചാരണം.