TMJ
searchnav-menu
post-thumbnail

TMJ Daily

ബീഹാറിലെ 51 ലക്ഷം വോട്ടർമാരെ നീക്കം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ

23 Jul 2025   |   1 min Read
TMJ News Desk

ബിഹാർ വോട്ടർ പട്ടിക പുനഃപരിശോധനയുടെ ഭാഗമായി 51 ലക്ഷം വോട്ടർമാരെ നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) അറിയിച്ചു. 18 ലക്ഷം വോട്ടർമാർ മരിച്ചതായും, 26 ലക്ഷം പേർ മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയതായും, 7 ലക്ഷം പേർ ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥിതീകരിച്ചു.

കരട് വോട്ടർ പട്ടികയിൽ പേര് കൂട്ടിച്ചേർക്കൽ, ഒഴിവാക്കൽ, തിരുത്തലുകൾ എന്നിവയ്ക്ക് ഓഗസ്റ്റ് ഒന്നുമുതൽ സെപ്റ്റംബർ ഒന്നുവരെ ഒരു മാസം സമയമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച പ്രസ്തവാനയിൽ പറഞ്ഞു. സെപ്റ്റംബർ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടന നിർദേശിക്കുന്ന സ്പെഷൽ ഇൻ്റെൻസീവ് റിവിഷൻ്റെ (എസ്‌ഐആർ) ഭാഗമായാണ് നടപടിയെന്ന് കമ്മിഷൻ പറഞ്ഞു.

അതേസമയം പ്രതിപക്ഷം, എൻഡിഎ സഖ്യം ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് എസ്‌ഐആറിനെ വിമർശിച്ചു.

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ഒക്ടോബറിലോ നവംബറിലോ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചിട്ടില്ല.




#Daily
Leave a comment