TMJ
searchnav-menu
post-thumbnail

TMJ Daily

രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ 

05 Nov 2025   |   1 min Read
TMJ News Desk

രിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട്  നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട യാതൊരു പരാതിയും ലഭിച്ചിട്ടില്ലായെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പരാതികൾ ഉണ്ടെങ്കിൽ അറിയിക്കേണ്ട കോൺഗ്രസിൻ്റെ ബിഎൽഒമാരും പോളിങ് ഏജൻ്റുമാരും എന്ത് ചെയ്തുവെന്നും ഇരട്ട വോട്ട് ഉണ്ടെങ്കിൽ അത് ഒരു പാർട്ടിക്ക് ഗുണമാകുന്നു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. 

രാവിലെ പത്രസമ്മേളനത്തിൽ ബിജെപി ഹരിയാന തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടത്തിയെന്നും 25 ലക്ഷം വ്യാജ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തിരുന്നു എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതിന് തെളിവായി വോട്ടർ പട്ടികയും അദ്ദേഹം മാധ്യമങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിരുന്നു. ബിജെപിയുടെ ഈ നീക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും പങ്കുണ്ടെന്ന് രാഹുൽ ആരോപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.


#Daily
Leave a comment