TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ഇലോൺ മസ്ക്

19 Apr 2025   |   1 min Read
TMJ desk

സാങ്കേതിക സംരംഭകനും, ശതകോടീശ്വരനുമായ ഇലോൺ മസ്ക് ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് മസ്ക് തന്റെ ആഗ്രഹം അറിയിച്ചത്. മോഡിയുമായി സംസാരിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും, ഈ വർഷാവസാനം ഇന്ത്യ സന്ദർശിക്കാൻ കാത്തിരിക്കുകയാണെന്നും മസ്ക് എക്സിൽ എഴുതി.

കഴിഞ്ഞ ദിവസമാണ് മോഡിയും മസ്കുമായുള്ള ഫോൺ സംഭാഷണം നടന്നത്. യുഎസും-ഇന്ത്യയും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണത്തെക്കുറിച്ചായിരുന്നു ഇരുവരുടെയും ചർച്ച. ഈ വർഷം നടത്തിയ യുഎസ് സന്ദർശനത്തിനിടയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ട്രംപിന്റെ വിശ്വസ്തനായ മസ്ക് സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള ഡിപാർട്ട്മെൻറ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയിൽ(DOGE) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സീനിയർ അഡ്വൈസറാണ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ സാമ്പത്തികമായി ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയേയും മസ്ക് വളരെയധികം സഹായിച്ചിരുന്നു.



 

#Daily
Leave a comment