TMJ
searchnav-menu
post-thumbnail

ഇലോണ്‍ മസ്‌ക് | PHOTO: TWITTER

TMJ Daily

എക്സ്.എ.ഐയുമായി ഇലോണ്‍ മസ്‌ക്

13 Jul 2023   |   1 min Read
TMJ News Desk

ക്സ്.എ.ഐ (xAI) എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പിന് രൂപം നല്‍കികൊണ്ട് ഇലോണ്‍ മസ്‌ക്. ബുധനാഴ്ച്ച ട്വിറ്റര്‍ സ്പേസസ് എന്ന പരിപാടിയിലാണ് സുരക്ഷിതമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച്  മസ്‌ക് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ ടെക്നോളജി സ്ഥാപനങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ള നിരവധി ഗവേഷകര്‍ അടങ്ങുന്ന ടീമിനെയാണ് മസ്‌ക് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. 

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍ ഇന്റലിജന്‍സ് അല്ലെങ്കില്‍ മനുഷ്യരെക്കാള്‍ മികച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മസ്‌കിന്റെ ദീര്‍ഘവീക്ഷണം, അനുഭവപരിചയം നേതൃത്വശേഷി എന്നിവ എക്സ്.എ.ഐയെ ഈ മേഖലയിലെ ഒന്നാമനാക്കി മാറ്റുമെന്നാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. എ.ഐയുടെ പുത്തന്‍ സാധ്യതകള്‍, നേട്ടങ്ങള്‍ എന്നിവ സ്വന്തമാക്കുകയും അതിനോടൊപ്പം ചാറ്റ്ജിപിടിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയുമാണ് എക്സ്.എ.ഐയിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്. എക്സ്.എ.ഐയുടെ വരവ് വലിയൊരു രീതിയില്‍ ചാറ്റ്ജിപിടിക്ക് വെല്ലുവിളി സൃഷ്ടിച്ചേക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

മസ്‌കിന്റെ തന്നെ എക്സ് കോര്‍പ്പറേഷനില്‍ നിന്ന് വേറിട്ടാണ് നിലവില്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം. എന്നാല്‍ ട്വിറ്റര്‍, ടെസ്ല എന്നീ കമ്പനികളായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുകയും ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയുമാണ് പുതിയ കമ്പനിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മസ്‌ക് ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഗവേഷണങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരുന്നു.

ട്രൂത്ത് ജിപിടി എന്ന ബദല്‍ സംവിധാനം

ട്രൂത്ത് ജിപിടി എന്ന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്വെയര്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. സത്യത്തിനൊപ്പം നില്ക്കുന്നതാണ് ട്രൂത്ത് ജിപിടി എന്നാണ് മസ്‌കിന്റെ വാദം. എഐ മനുഷ്യരാശിയെ തന്നെ ഇല്ലായ്മ ചെയ്യാന്‍ കെല്‍പ്പുള്ളതാണ്, പക്ഷേ ട്രൂത്ത് ജിപിടി സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ സ്ഥാപനത്തിന്റെ സഹസ്ഥാപകനായിരുന്നു ഇലോണ്‍ മസ്‌ക്. സ്ഥാപനത്തിലെ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്തു പോയത്. നുണ പറയാന്‍ പരീശിലനം ലഭിച്ച ചാറ്റ് ബോട്ടായാണ് മസ്‌ക് പിന്നീട് ഓപ്പണ്‍ എഐയെ വിശേഷിപ്പിച്ചത.് മൈക്രോസോഫറ്റുമായി സഹകരിച്ച് ലാഭത്തിനുവേണ്ടിമാത്രമാണ് ഇത് നിലക്കൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.


#Daily
Leave a comment