
എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയേറ്റെടുക്കല്‍; ഉടമകളുടെ ഹര്‍ജി സുപ്രീംകോടതിയും തള്ളി
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനായി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാനാകില്ലന്ന് സുപ്രീംകോടതി പറഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ ഭൂമിയേറ്റെടുക്കുന്നതായി ആരോപിച്ച് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
ഭൂമിയേറ്റെടുക്കലിനെതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. കൂടാതെ, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച്ച എല്‍സ്റ്റണ്‍ ഭൂമിയില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 78.73 ഹെക്ടര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.
ഇതിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയേയും സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിട്ട് പ്രകാരം സര്‍ക്കാര്‍ രണ്ട് തവണയായി 26 കോടി രൂപയും 17.77 കോടി രൂപയും കോടതിയില്‍ കെട്ടിവച്ചിരുന്നു. ഇതേതുടര്‍ന്ന് ഭൂമിയേറ്റെടുക്കാന്‍ കോടതി സംസ്ഥാനത്തിന് അനുമതി നല്‍കി.
എസ്റ്റേറ്റ് ഭൂമിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാര തുക വളരെ കുറവാണെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. 1,063 കോടി രൂപയാണ് അവര്‍ ആവശ്യപ്പെടുന്നത്.