TMJ
searchnav-menu
post-thumbnail

TMJ Daily

പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ആര്‍ ചിദംബരം അന്തരിച്ചു

04 Jan 2025   |   1 min Read
TMJ News Desk

ന്ത്യയുടെ ആണവായുധ പദ്ധതിയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള ആണവ ശാസ്ത്രജ്ഞനായ രാജഗോപാല ചിദംബരം അന്തരിച്ചു. 88 വയസ്സായിരുന്നു. മുംബൈയിലെ ജസ്ലോക് ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചതെന്ന് ആണവോര്‍ജ്ജ വകുപ്പ് അറിയിച്ചു.

ഇന്ത്യ1974,1998 വര്‍ഷങ്ങളില്‍ പൊഖ്‌റാനില്‍ നടത്തിയ ആണവ പരീക്ഷണങ്ങളില്‍ പ്രധാന പങ്കുവഹിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേശകന്‍, ഭാഭ ആണവ ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍, ആണവോര്‍ജ്ജ കമ്മീഷന്റെ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചെന്നൈയിലെ പ്രസിഡന്‍സി കോളെജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഉന്നതപഠനം നടത്തി. ദേശീയ വികസനത്തിനായി ശാസ്ത്രത്തെ പ്രയോജനപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. ഗ്രാമീണ സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയുടെ സൂപ്പര്‍കംപ്യൂട്ടിങ് ശേഷിയും നാഷണല്‍ നോളജ് നെറ്റുവര്‍ക്കും വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

രാജ്യം അദ്ദേഹത്തിന് 1975-ല്‍ പദ്മശ്രീയും 1999-ല്‍ പദ്മ വിഭൂഷണും നല്‍കി ആദരിച്ചു.


#Daily
Leave a comment