TMJ
searchnav-menu
post-thumbnail

TMJ Daily

ദിയ കൃഷ്ണകുമാര്‍ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ജീവനക്കാര്‍

07 Jun 2025   |   1 min Read
TMJ News Desk

നികുതി പ്രശ്‌നം മൂലം തങ്ങളുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് ദിയ കൃഷ്ണകുമാര്‍ ആണെന്ന് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍. ജാതീയമായി അധിക്ഷേപിച്ചുവെന്നും ദിയക്കും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും എതിരെ തട്ടിക്കൊണ്ട് പോകലിന് കേസ് കൊടുത്ത ഈ ജീവനക്കാര്‍ പറഞ്ഞു.

സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിയാല്‍ മതിയെന്ന് പറഞ്ഞത് ദിയ കൃഷ്ണ ആണെന്നും സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ജീവനക്കാരുടെ വിലാസം ഉപയോഗിച്ചുവെന്നും ജീവനക്കാര്‍ വെളിപ്പെടുത്തി.

രണ്ട് വാഹനങ്ങളിലായിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും ഫോണുകള്‍ ബലമായി പിടിച്ചുവാങ്ങിയതെന്നും ജീവനക്കാര്‍ പറഞ്ഞു. സിസിടിവി ക്യാമറകളില്ലാത്ത ഓഫീസിലേക്കാണ് കൊണ്ടുപോയത്. മണിക്കൂറുകളോളം പൂട്ടിയിട്ടുവെന്നും മ്യൂസിയം പൊലീസ് മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

ജോലി വിട്ടതിന്റെ പ്രതികാരമാണ് ദിയയുടേതെന്നും അവര്‍ പറഞ്ഞു. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാന്‍ വേണ്ടി തങ്ങളെ വിളിച്ചുവരുത്തിയശേഷം തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.


#Daily
Leave a comment