TMJ
searchnav-menu
post-thumbnail

TMJ Daily

എമ്പുരാന്‍: നേരിട്ടത് വലിയ വെല്ലുവിളി, മൂന്നാം ഭാഗം വരും: ആന്റണി പെരുമ്പാവൂര്‍

11 May 2025   |   2 min Read
TMJ News Desk

റെ വിവാദങ്ങള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ മൂന്നാം ഭാഗം വരുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. അത്ഭുതകരമായ വിജയം സമ്മാനിച്ച ചിത്രമായതിനാല്‍ എമ്പുരാന് തീര്‍ച്ചയായും തുടര്‍ച്ചയുണ്ടാകുമെന്ന് ആന്റണി മാതൃഭൂമി വാരാന്ത്യപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'കഥ അങ്ങനെയാണ് പറഞ്ഞു നിര്‍ത്തിയത്. നിലവില്‍കണ്ട കാഴ്ച്ചകള്‍ പലതും പൂര്‍ത്തിയാക്കാന്‍ മൂന്നാം ഭാഗം വന്നേ മതിയാകൂ,' ആന്റണി പറഞ്ഞു.

ഒരു മാസം കൊണ്ട് കേരളത്തിലെ തിയേറ്ററുകളില്‍നിന്നും ലഭിക്കുന്ന കളക്ഷന്‍ പത്തുദിവസം കൊണ്ട് നേടിയെടുക്കാനാണ് എമ്പുരാനിലൂടെ ശ്രമിച്ചതെന്ന് ആന്റണി വെളിപ്പെടുത്തി.

എമ്പുരാനിലെ രാഷ്ട്രീയ വിമര്‍ശനം കാരണം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയ ആക്രമണം മൂലം റിലീസ് ചെയ്ത് രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും അനവധി റീഎഡിറ്റിങ്ങിന് സിനിമ വിധേയമായിരുന്നു.

'എത്രയും പെട്ടെന്ന് സിനിമ കണ്ടേ മതിയാകൂ എന്നൊരു ചിന്ത പ്രേക്ഷരില്‍ ഉയര്‍ന്നിരുന്നു. അങ്ങനെയൊരു ആവേശത്തിലാണ് അവര്‍ എമ്പുരാനെ സ്വീകരിച്ചത്, അതിനുള്ള അവസരം ഞങ്ങള്‍ സൃഷ്ടിച്ചു. കേരളത്തിലെ ഏതാണ്ട് നൂറു ശതമാനം തിയേറ്ററുകളിലും സിനിമ റിലീസ് ചെയ്തു. അതുകൊണ്ട് തന്നെ വലിയവലിയ നേട്ടങ്ങള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ചിത്രം സ്വന്തമാക്കി,' ആന്റണി പറഞ്ഞു.

സിനിമ റിലീസ് ചെയ്ത് രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ എമ്പുരാനെതിരെ സംഘപരിവാര്‍ ആക്രമണം തുടങ്ങിയിരുന്നു. ഇതോടെ സിനിമയില്‍ എഡിറ്റിങ് ഉണ്ടാകുമെന്ന വാര്‍ത്ത പ്രചരിക്കുകയും പ്രേക്ഷകര്‍ എഡിറ്റിങിന് മുമ്പ് സിനിമ തിയേറ്ററില്‍ കാണാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തു. ഇതേതുടര്‍ന്ന് എല്ലായിടത്തും ഹൗസ്ഫുള്‍ ആകുകയും ടിക്കറ്റ് കിട്ടാത്ത നില വരികയും ചെയ്തിരുന്നു. വിദേശത്ത് സിനിമ റിലീസ് ചെയ്ത തിയേറ്ററുകളിലും സമാനമായിരുന്നു സ്ഥിതി. എന്നാല്‍ സിനിമ റീഎഡിറ്റിങ്ങിന് വിധേയമാതോടെ തിയേറ്ററിലേക്കുള്ള തിരക്ക് കുറയുകയും ചെയ്തിരുന്നു.

'പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും നേരിട്ടത് വലിയ വെല്ലുവിളികളായിരുന്നെന്നുമുള്ള സത്യം മറച്ചുവയ്ക്കുന്നില്ല. എന്നാല്‍, ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രതിസന്ധികളെ മറികടന്നു. ഗോകുലം ഗോപാലന്‍ സാറിനെ പോലുള്ളവര്‍ ഈ സിനിമയുടെ വിശേഷങ്ങള്‍ ആദ്യം മുതല്‍ തന്നെ അന്വേഷിച്ചറിഞ്ഞവരാണ്. ലാല്‍സാറുമായി അദ്ദേഹത്തിനെല്ലാം വലിയ അടുപ്പമുണ്ട്. മുന്നോട്ടുള്ള യാത്രയുമായി അവര്‍ സഹകരിക്കാന്‍ തയ്യാറായി,' ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

സിനിമയില്‍ ഗുജറാത്ത് കലാപം പരാമര്‍ശമിച്ചതാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് സംവിധായകനും നടനുമായ പൃഥ്വിരാജിനും നായകനായ മോഹന്‍ലാലിനും നിര്‍മ്മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും നേരെ വന്‍തോതില്‍ ആക്രമണം നടന്നു. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. അതേസമയം, പൃഥ്വിരാജിനും ആന്റണിക്കും ഗോകുലും ഗോപാലനും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചു.


 

#Daily
Leave a comment