TMJ
searchnav-menu
post-thumbnail

TMJ Daily

ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാമെന്ന് ഇംഗ്ലണ്ട്

10 May 2025   |   1 min Read
TMJ News Desk

ന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയൊരുക്കാമെന്ന് ഇംഗ്ലണ്ട്. ഇനി 12 മത്സരങ്ങളാണ് അവശേഷിക്കുന്നത്. സുരക്ഷാ ഭീഷണി കാരണം ഒരാഴ്ച്ചത്തേയ്ക്കാണ് ടൂര്‍ണമെന്റ് നിര്‍ത്തിവച്ചിരിക്കുന്നത്.

വിദേശത്ത് വച്ച് ടൂര്‍ണമെന്റ് പൂര്‍ത്തീകരിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയും അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്താല്‍ ആതിഥേയത്വം വഹിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് താല്‍പര്യമുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 20ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കും. അതിന് മുമ്പായി ഐപിഎല്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

പത്ത് ഇംഗ്ലീഷ് താരങ്ങള്‍ നിലവില്‍ വിവിധ ഐപിഎല്‍ ടീമുകള്‍ക്കായി കളിക്കുന്നുണ്ട്. അവരെല്ലാം തിരികെ ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഒരാഴ്ച്ചത്തേക്കാണ് മടങ്ങിവരവെന്ന് പറയുന്നുണ്ടെങ്കിലും അവര്‍ അടുത്തെങ്ങും ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകിസ്താന്‍ സൂപ്പര്‍ ലീഗും മാറ്റിവച്ചിട്ടുണ്ട്.





 

#Daily
Leave a comment