TMJ
searchnav-menu
post-thumbnail

TMJ Daily

ചാരവൃത്തി: റഷ്യ 2 ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി

10 Mar 2025   |   1 min Read
TMJ News Desk

ഷ്യ ചാരവൃത്തി ആരോപിച്ച് മോസ്‌കോ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കി.

രാജ്യത്ത് പ്രവേശിക്കുന്നതിനായുള്ള അനുമതി തേടിയ സമയത്ത് തെറ്റായ വ്യക്തിഗത വിവരങ്ങള്‍ ഇവര്‍ നല്‍കിയെന്ന് റഷ്യയുടെ ഫെഡറല്‍ സെകര്യൂരിറ്റി സര്‍വീസിന്റെ പ്രസ്താവന ഉദ്ധരിച്ച് ന്യൂസ് ഏജന്‍സിയായ റിയ നോവോസ്തി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായുള്ള പ്രവര്‍ത്തികള്‍ ചെയ്തുവെന്നും ആരോപിക്കുന്നു. എന്നാല്‍, രണ്ട് ആരോപണങ്ങളേയും സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത് വിട്ടില്ല.

ബ്രിട്ടീഷ് അധികൃതര്‍ സംഭവത്തോട് പ്രതികരിച്ചില്ല.

ഏഴ് ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ ചാരവൃത്തി നടത്തുന്നുവെന്ന് എഫ്എസ്ബി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. സെപ്തംബറില്‍ ആറ് പേരെ പുറത്താക്കി. ഒരാളെ നവംബറിലും പുറത്താക്കിയിരുന്നു. അന്ന് ആരോപണങ്ങള്‍ അടിസ്ഥാനരഹിതം എന്ന് യുകെ പ്രതികരിച്ചിരുന്നു.

യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരിലെ സംഘര്‍ഷം വര്‍ദ്ധിക്കുകയും ലണ്ടനിലെ റഷ്യന്‍ എംബസിയിലെ ഒരു അറ്റാഷെയ്‌ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിതിന് പിന്നാലെയാണ് ഇപ്പോഴത്തെ സംഭവവികാസം.

നവംബറിലെ റഷ്യയുടെ പുറത്താക്കലിന്റെ തിരിച്ചടിയായി കഴിഞ്ഞ മാസം ലണ്ടന്‍ ഒരു റഷ്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയിരുന്നു.


 

#Daily
Leave a comment