TMJ
searchnav-menu
post-thumbnail

യൂറോപ്യന്‍ യൂണിയന്‍ | PHOTO: PTI

TMJ Daily

ഇസ്രയേലും ഹമാസും ആക്രമണം നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍

27 Oct 2023   |   1 min Read
TMJ News Desk

സ്രയേലും ഹമാസും അടിയന്തിരമായി ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. 27 രാജ്യങ്ങളാണ് സംയുക്ത പ്രസ്താവനയിലൂടെ ആക്രമണം അവസാനിപ്പിക്കണമെന്നും ഗാസയില്‍ തടസ്സമില്ലാതെ സഹായം എത്തിക്കണം എന്നും ആവശ്യപ്പെട്ടത്. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തേയും യോഗം അംഗീകരിച്ചു.

ശക്തമായ ആക്രമണം തുടരുന്നു

ഇസ്രയേല്‍ ഗാസയില്‍ ശക്തമായ ആക്രമണമാണ് നിലവില്‍ നടത്തുന്നത്. വ്യാഴാഴ്ച രാത്രി നടന്ന ശക്തമായ ആക്രമണത്തില്‍ 50 ബന്ദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം 20 ദിവസം പിന്നിടുമ്പോള്‍ ഗാസയില്‍ 7028 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 3000 ത്തിലധികവും കുട്ടികളാണ്. ഇസ്രയേല്‍ മനപ്പൂര്‍വം ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. വെസ്റ്റ്ബാങ്കിലുള്‍പ്പെടെ ഇസ്രയേല്‍ റെയ്ഡ് തുടരുകയാണ്. 60 ലധികം പലസ്തീന്‍ പൗരന്മാരെയാണ് റെയ്ഡില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. 

ഗാസയില്‍ ആരോഗ്യ പ്രതിസന്ധി

ഗാസയിലേക്കുള്ള സഹായം വൈകുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്ന് ലോകാരോഗ്യ സംഘടന. വിനാശകരമായ അവസ്ഥയിലേക്ക് ഗാസ എത്തിയതായി ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ. അഹമ്മദ് അല്‍ മന്ധാരി വ്യക്തമാക്കി. കരയുദ്ധത്തിന്റെ സൂചനകള്‍ നല്‍കുകയും ഗാസയിലേക്ക് കടന്നുകയറി ഇസ്രയേല്‍ ടാങ്കുകള്‍ ആക്രമണം നടത്തുകയും ചെയ്തതോടെ ഗാസയിലെ പ്രതിസന്ധി അതിസങ്കീര്‍ണമായി.


#Daily
Leave a comment