TMJ
searchnav-menu
post-thumbnail

TMJ Daily

കനാലിലെ ഓരോ ഇഞ്ചും ഞങ്ങളുടേത്; ട്രംപിന് മറുപടിയുമായി പനാമ

23 Dec 2024   |   1 min Read
TMJ News Desk

നാമ കനാലിന്റെ നിയന്ത്രണം തിരിച്ചെടുക്കുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ പനാമ രംഗത്തെത്തി. പനാമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പനാമയുടേത് ആണെന്നും രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും വിട്ടുവീഴ്ച്ചയ്ക്കുള്ളതല്ലെന്നും പനാമ പ്രസിഡന്റ് ഹോസെ റൗള്‍ മുളിനോ പറഞ്ഞു.

പനാമ കനാലിലൂടെയുള്ള യുഎസ് കപ്പലുകള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കുന്നുവെന്നും കനാലിന്റെ മാനേജ്‌മെന്റ് ശരിയായ രീതിയിലല്ലെന്നും ആരോപിച്ചാണ് ട്രംപ് കഴിഞ്ഞ ദിവസം കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഭീഷണി മുഴക്കിയത്.

ലോകത്തെവിടെയാണെങ്കിലും പാനമ പൗരന്‍മാര്‍ ആ വികാരം മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ ആണെന്നും അത് തങ്ങളുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗമാണെന്നും അത് മാറ്റാനൊക്കാത്ത പോരാട്ടമാണെന്നും പാനമ പ്രസിഡന്റ് എക്‌സില്‍ കുറിച്ചു.

പാനമ കനാലിലൂടെ കടന്നുപോകുന്ന യുഎസ് കപ്പലുകളില്‍ നിന്നും അന്യായമായ ഫീസ് ഈടാക്കുന്നുവെന്നതിനാല്‍ കനാലിന്റെ നിയന്ത്രണം തിരിച്ചെടുക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

യുഎസിന്റെ നാവിക സേനയേയും വാണിജ്യത്തേയും വളരെ അന്യായമായും അനീതിയോടും കൂടിയ രീതിയില്‍ കൈകാര്യം ചെയ്യുന്നു. പനാമ ചുമത്തുന്ന ഫീസുകള്‍ വിഡ്ഢിത്തമാണ്. സാമ്പത്തികമായി ചതിക്കുന്നത് ഉടനടി അവസാനിപ്പിക്കുമെന്ന് ട്രംപ് സോഷ്യല്‍ ട്രൂത്തില്‍ എഴുതി.

അന്റ്ലാന്റിക് പസഫിക് കനാലുകള്‍ക്ക് ഇടയില്‍ ചരക്കുഗതാഗതത്തിനായി യുഎസ് ആശ്രയിക്കുന്നത് പനാമ കനാലിനെയാണ്. അതിനാല്‍, കനാലുമായി ബന്ധപ്പെട്ട് ചൈനയുടെ സ്വാധീനം വളരുന്നത് യുഎസ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. പനാമയ്ക്കാണ് നല്‍കിയതെന്നും അല്ലാതെ ചൈനയ്ക്കോ മറ്റാര്‍ക്കെങ്കിലുമോ അല്ലെന്നും ട്രംപ് പറഞ്ഞു.

യുഎസ് 1914-ല്‍ നിര്‍മ്മിച്ച പനാമ കനാല്‍ ഡെമോക്രാറ്റിക് പ്രസിഡന്റായ ജിമ്മി കാര്‍ട്ടര്‍ 1977-ല്‍ പനാമയ്ക്ക് കൈമാറി. 1999-ല്‍ പനാമ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു.




#Daily
Leave a comment