TMJ
searchnav-menu
post-thumbnail

TMJ Daily

ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ തെളിവെടുപ്പ് 

25 Oct 2025   |   1 min Read
TMJ News Desk

ബരിമല ദ്വാരപാലക ശിൽപ്പപാളിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ ഉണ്ണി കൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. ശബരിമലയിൽ നിന്നും കടത്തിയ സ്വർണ്ണം പോറ്റി ബെല്ലാരിയിൽ വിൽക്കുകയും, തുടർന്ന്  476 ഗ്രാം സ്വർണ്ണം പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. ഇതേ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വീട്ടിൽ പരിശോധന ആരംഭിച്ചത്.

ബെല്ലാരിയിലെ സ്വർണ്ണം വാങ്ങിയ സ്വർണ്ണ വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്  അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ തെളിവെടുപ്പിനായി പരിശോധന നടത്തുന്നത്. നിലവിൽ ഉണ്ണികൃഷ്ണൻ പോറ്റിയും, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവുമാണ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നാണ് ലഭ്യമാകുന്ന വിവരം.


#Daily
Leave a comment