
എക്‌സൈസ് നയക്കേസ്: കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചാം തീയതി നടക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം ഈ കേസില്‍ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്.
ഡല്‍ഹി എക്‌സൈസ് അഴിമതിയിലെ മുഖ്യ ഗൂഢാലോചനക്കാരനാണ് കെജ്‌രിവാളെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു. ഡല്‍ഹി മന്ത്രി, എഎപി നേതാക്കള്‍ തുടങ്ങിയവരുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എഎപി ഇന്ത്യയിലെ പൗരന്‍മാരുടെ കൂട്ടായ്മയാണെന്നും അതിനാല്‍ കള്ളപ്പണ നിരോധന നിയമത്തിലെ വകുപ്പ് 70 അനുസരിച്ച് അത് ഒരു കമ്പനിയാണെന്നും ഇഡി അവകാശപ്പെടുന്നു. കുറ്റകൃത്യം നടന്നപ്പോള്‍ ആ കമ്പനിയുടെ തലവന്‍ കെജ്‌രിവാളായതിനാല്‍ ഉത്തരവാദിയാണെന്നും അതിനാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കുറ്റക്കാരാണെന്നും ഇഡി പറയുന്നു.
2021-22 വര്‍ഷത്തേക്കുള്ള ഡല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയം തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള അഴിമതിയാരോപണം ആണ് എക്‌സൈസ് കേസ്. ഈ നയം പിന്നീട് പിന്‍വലിച്ചിരുന്നു.