
ഹരിയാനയിലും ജമ്മു കശ്മീരിലും കോണ്‍ഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍
ഹരിയാനയിലും ജമ്മു കശ്മീരിലും നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഇരുസംസ്ഥാനങ്ങളിലും ബിജെപിക്ക് എതിരാണ് ജനവിധിയെന്നാണ് നിലവില്‍ പുറത്തുവന്ന എക്സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് - നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുമ്പോഴും തൂക്കു സഭയ്ക്കുള്ള സാധ്യതയാണ് ചില എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
90 അംഗ സഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് സഖ്യം 50 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ സര്‍ക്കാരുണ്ടാക്കിയ പിഡിപി വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ഒതുങ്ങിയേക്കും.
ജമ്മുമേഖലയില്‍ സീറ്റുകളുയര്‍ത്താന്‍ ബിജെപിക്കാകും. പക്ഷേ പുനസംഘടനക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന കശ്മീരില്‍ തിരിച്ചടി നേരിടും. ചെറിയ പാര്‍ട്ടികള്‍ക്കും ജമാ അത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ക്കും ഇന്ത്യ സഖ്യത്തിന്റെ വോട്ടുകള്‍ കാര്യമായി ഇടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍വേകള്‍ സൂചിപ്പിക്കുന്നു.