TMJ
searchnav-menu
post-thumbnail

TMJ Daily

ഇറാന്‍ തുറമുഖത്ത് സ്‌ഫോടനം; 18 മരണം

27 Apr 2025   |   1 min Read
TMJ News Desk

റാന്റെ തുറമുഖമായ ബന്ദര്‍ അബ്ബാസില്‍ നടന്ന സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. തുറമുഖത്തില്‍ സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരുന്ന രാസവസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

ശനിയാഴ്ച്ചയാണ് സ്‌ഫോടനം ഉണ്ടായത്. ഒമാനില്‍ ഇറാനും യുഎസും മൂന്നാംവട്ട ആണവ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരിക്കവേയാണ് സ്‌ഫോടനം ഉണ്ടായത്. ഇവ രണ്ടും തമ്മില്‍ ബന്ധമുള്ളതായി സൂചനയില്ല.

ഇറാന്റെ ദുരന്ത നിവാരണ ഏജന്‍സി ഇത്തരത്തിലൊരു അപകട സാധ്യതാ മുന്നറിയിപ്പ് മുമ്പ് തുറമുഖ അധികൃതര്‍ക്ക് നല്‍കിയിരുന്നുവെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന് കാരണം രാസവസ്തുവാണെന്ന് ഏജന്‍സി പറയുമ്പോഴും കൃത്യമായ കാരണം എന്താണെന്ന് ഉറപ്പിച്ചിട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാരുള്ളത്.

പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹം ആഭ്യന്തര മന്ത്രിയെ അന്വേഷണത്തിനായി സംഭവ സ്ഥലത്തേക്ക് അയച്ചു.


#Daily
Leave a comment