
ബലൂചിസ്താനില്‍ സ്‌ഫോടനം: 4 മരണം, 20 പേര്‍ക്ക് പരിക്ക്
പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ചന്തയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കില്ല അബ്ദുള്ള ജില്ലയിലെ ജബ്ബാര്‍ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന് കനത്ത നാശനഷ്ടം ഉണ്ടായി.
സ്‌ഫോടനത്തില്‍ അനവധി കടകള്‍ തകരുകയും തീപിടിക്കുകയും ചെയ്തു.
ഫ്രണ്ടിയര്‍ കോര്‍പ്‌സ് കോട്ടയുടെ മതിലിന് സമീപത്താണ് ചന്ത സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തിന് പിന്നാലെ വെടിവയ്പ്പും ഉണ്ടായതായി കില്ല അബ്ദുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ റിയാസ് ഖാന്‍ പറഞ്ഞു.
സുരക്ഷാ സേവന മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്. ഒരു ഗോത്ര പ്രമുഖനായ ഹാജി ഫെയ്‌സുള്ള ഖാന്‍ ഘാബിസായിയുടെ സുരക്ഷാ ജീവനക്കാരനും പരിക്കേറ്റിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടായി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ് ബലൂചിസ്താന്‍. പ്രവിശ്യയിലെ ധാതുവിഭവങ്ങള്‍ ഫെഡറല്‍ സര്‍ക്കാര്‍ ചൂഷണം ചെയ്യുന്നതിന് എതിരെ പ്രാദേശിക ഗോത്ര ബലൂച് സംഘങ്ങളും പാര്‍ട്ടികളും പ്രതിഷേധത്തിലാണ്.


