TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതായി

22 Oct 2025   |   1 min Read
TMJ News Desk

വംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം അതിദാരിദ്ര്യ മുക്തമാകുന്നതെന്നും സമയബന്ധിതമായി ലക്ഷ്യം കൈവരിക്കാൻ സാധിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയാണ് ആശയം മുന്നോട്ട് വച്ചതും മേൽനോട്ടം നൽകിയതും. നാലുവർഷം കൊണ്ടാണ് അതിദരിദ്രരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാനായത്. നവംബർ ഒന്നിന് നടക്കുന്ന പരിപാടിയിൽ എല്ലാ മന്ത്രിമാരും പങ്കെടുക്കും. 

ലോകത്ത്  ആദ്യമായി അതിദാരിദ്ര്യ നിർമാർജ്ജനം നടപ്പാക്കിയതും പ്രഖ്യാപിച്ചതും ചൈനയാണ്. ചൈനയ്ക്ക് ശേഷം ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത് കേരളത്തിലാണ്.2021 ജൂൺ മുതൽ 2022 ജനുവരി വരെ ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളിലാണ് അതിദരിദ്രരെ സർക്കാർ കണ്ടെത്തിയത്. ശാസ്ത്രീയമായി നടത്തിയ സർവേയിൽ 64,006 അതിദരിദ്രരെയാണ് കണ്ടെത്തിയത്. ഭക്ഷണം, ആരോഗ്യം, വരുമാനം, ഭവനം, എന്നീ ഘടകങ്ങൾ അതിദാരിദ്ര്യ നിർണയത്തിൽ ഉൾപ്പെടുത്തിയിരുന്നു. 
ലൈഫ് പദ്ധതി വഴി ഭവന രഹിതർക്ക് വീടുകൾ നൽകി. ഭൂമി കൈവശമില്ലാത്തവർക്ക്  ഭൂമി നല്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തകുകയും, ആവശ്യമുള്ളവർക് വാടക വീട് ഉറപ്പാക്കുകയും ചെയ്തു. 

ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ സർക്കാർ വകുപ്പുകളുടെയും  ഏജൻസികളുടെയും  സഹകരണത്തോടെ കൗൺസിലിങ്, വൊക്കേഷണൽ ട്രെയിനിങ്  ഉൾപ്പെടെയുള്ള സേവനങ്ങളും ഉറപ്പാക്കി. അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര, അടുത്തുള്ള സ്കൂളുകളിൽ പഠിക്കാൻ സൗകര്യം, ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നിവയും ഉറപ്പാക്കി. കുറ്റമറ്റതായ രീതിയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ ഓഡിറ്റ് കൂടി നടത്തുന്നതായും മന്ത്രി വ്യക്തമാക്കി.

#Daily
Leave a comment