പൂനെയില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് എഴംഗ കുടുംബം: മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
പൂനെയില്‍ വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുംബത്തിലെ എഴ് പേര്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് പേര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബാക്കി രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പൂനെയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയതാണ് കുടുംബം. വെള്ളച്ചാട്ടം കണ്ടുനില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഞായാറാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടാകുന്നത്. നാലും ഒമ്പതും വയസ് പ്രായമുള്ള രണ്ട് കുട്ടികളെയാണ് കാണാതായത്.
ഉത്തരേന്ത്യയില്‍ മഴക്കെടുതി, ഡല്‍ഹിയില്‍ 11 പേര്‍ മരിച്ചു
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഡല്‍ഹിയില്‍ ഇതുവരെ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലും യുപി യിലും വെള്ളപ്പൊക്കം രൂക്ഷമാവുകയാണ്. വരുന്ന നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബിഹാറിലും ശക്തമായ മഴ തുടരുകയാണ്. ഹരിദ്വാറില്‍ ഗംഗാനദി കരകവിഞ്ഞ് സമീപസ്ഥലങ്ങളില്‍ വെള്ളംകയറി. വാഹനങ്ങളടക്കം ഒഴുക്കില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കേദാര്‍നാഥ് ഗാന്ധി സരോവര്‍ മേഖലയിലെ മലമുകളില്‍ നിന്ന് മഞ്ഞുപാളികള്‍ ഇടിഞ്ഞൊഴുകി. പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാനിലെ വടക്കന്‍ ജില്ലകള്‍, മധ്യപ്രദേശിലെ പടിഞ്ഞാറന്‍ മേഖലകള്‍, എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.