TMJ
searchnav-menu
post-thumbnail

TMJ Daily

വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയ; കാസര്‍കോട് 3 പേര്‍ അറസ്റ്റില്‍

14 May 2025   |   1 min Read
TMJ News Desk

വ്യാജ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നിര്‍മ്മിക്കുന്ന റാക്കറ്റ് കാസര്‍കോട് പിടിയിലായി. കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വ്യാജ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട്, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ്, പ്രവൃത്തി പരിചയ സര്‍ട്ടിക്കറ്റ് തുടങ്ങിയവ ഇവര്‍ വ്യാജമായി തയ്യാറാക്കി നല്‍കിയിരുന്നു.

കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമയായ കെ സന്തോഷ്, പി രവീന്ദ്രന്‍, എച്ച് കെ ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികളുടെ വീടുകളും കമ്പ്യൂട്ടര്‍ സെന്ററും പൊലീസ് റെയ്ഡ് ചെയ്തു. വ്യാജമായി തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റുകളും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഡിടിപി ഓപ്പറേറ്ററായ രവീന്ദ്രന്‍ ഡിജിറ്റല്‍ എഡിറ്റിങ് ടൂള്‍സ് ഉപയോഗിച്ച് വ്യാജ രേഖകള്‍ ചമയ്ക്കുകയും അത് ഷിഹാബിന്റെ വീട്ടില്‍വച്ച് പ്രിന്റ് ചെയ്യുകയും ചെയ്തിരുന്നു. സന്തോഷ് അടിസ്ഥാന സൗകര്യമൊരുക്കി നല്‍കിയെന്നും ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.




#Daily
Leave a comment