
ദളിത് യുവതിക്കെതിരെ വ്യാജമോഷണകേസ്; എഎസ്‌ഐയ്ക്കും സസ്‌പെന്‍ഷന്‍
പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് യുവതിയെ മോഷണക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ച കേസില്‍ എഎസ്ഐയ്ക്കും സസ്‌പെന്‍ഷന്‍. ജിഡി ചാര്‍ജ് ഉണ്ടായിരുന്ന എഎസ്‌ഐ പ്രസന്നനെയാണ് ബിന്ദുവിന്റെ പരാതി പ്രകാരം നടത്തിയ അന്വേഷത്തിനുശേഷം സസ്‌പെന്‍ഡ് ചെയ്തത്. ജിഡിയായ പ്രസന്നന്‍ അമിതാധികാര പ്രയോഗം നടത്തിയെന്നാണ് കണ്ടെത്തല്‍.
ഈ കേസില്‍ ഇന്നലെ എസ്ഐ എസ് ജെ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ജിഡി ചാര്‍ജുള്ള ഉദ്യോഗസ്ഥന് അന്വേഷണത്തില്‍ ഇടപെടാനോ പ്രതിയെ ചോദ്യം ചെയ്യാനോ ഉള്ള അധികാരമില്ല. ഈ ചട്ടം പ്രസന്നന്‍ മറികടന്നുവെന്ന് കണ്ടെത്തി. പ്രസന്നനെതിരെയും നടപടി വേണമെന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. ഇയാള്‍ ബിന്ദുവിന് നേര്‍ക്ക് മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വീട്ടുജോലിക്കാരിയായ ബിന്ദു മാല മോഷ്ടിച്ചുവെന്ന് അമ്പലമുക്ക് സ്വദേശിനിയായ വീട്ടുടമ ഓമന ഡാനിയേലാണ് പരാതി നല്‍കിയത്. ഈ മാല വീട്ടില്‍നിന്ന് തന്നെ പിന്നീട് കണ്ടെത്തി. ഏപ്രില്‍ 18നാണ് മാല നഷ്ടപ്പെട്ടത്. പരാതി നല്‍കിയത് 23നും.
ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.


