ഫാലി എസ് നരിമാന്‍ | PHOTO: WIKI COMMONS
ഫാലി എസ് നരിമാന്‍ അന്തരിച്ചു
സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 1991 ല്‍ പത്മഭൂഷണും 2007 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ച ഫാലി എസ് നരിമാന്‍ രാജ്യസഭയിലെ നോമിനേറ്റഡ് അംഗം കൂടിയാണ്.
1950 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു
1920 ജനുവരി 10 ന് ജനിച്ച ഫാലി എസ് നരിമാന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത് 1950 ലാണ്. 1971 ല്‍ അദ്ദേഹം സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായി. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1972-1975 കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജിവച്ചിരുന്നു.
'ദി സ്റ്റേറ്റ് ഓഫ് നേഷന്‍', 'ഗോഡ് സേവ് ദി ഓണറബിള്‍ സുപ്രീം കോര്‍ട്ട്' എന്നിവയാണ് ഫാലി എസ് നരിമാന്റെ പ്രധാന പുസ്തകങ്ങള്‍. 'ബിഫോര്‍ മെമ്മറി ഫെയ്ഡ്സ്' എന്ന ആത്മകഥ വളരെയധികം ശ്രദ്ധ നേടിയിരുന്നു.