OJ SIMPSON | PHOTO: WIKI COMMONS
പ്രസിദ്ധ മുന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ താരം ഒ ജെ സിംപ്‌സണ്‍ അന്തരിച്ചു
മുന്‍ യുഎസ് ഫുട്‌ബോള്‍ താരം ഒ ജെ സിംപ്‌സണ്‍ അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ബുധനാഴ്ച സിംപ്‌സണ്‍ മരിച്ചതായി കുടുംബം അറിയിച്ചു. മുന്‍ ഭാര്യയെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ സിംപ്‌സണ്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സിംപ്‌സണ്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫുട്‌ബോളില്‍ നിന്നും കൊലപാതക കേസിലേക്ക്
ജ്യൂസ് എന്ന വിളിപ്പേരിലാണ് സിംപ്‌സണ്‍ അറിയപ്പെട്ടത്. കോളേജ് കാലത്ത് തന്നെ ശ്രദ്ധേയനായ സിംപ്‌സണ്‍ പിന്നീട് ബഫല്ലോ ബില്‍സ് ക്ലബ്ബിലൂടെ പ്രശസ്തനായി. ഒരു വര്‍ഷത്തിന് ശേഷം അമേരിക്കയിലെ നാഷണല്‍ ഫുട്‌ബോള്‍ ലീഗിലെത്തി. എന്‍എഫ്എല്‍ ലേക്ക് എത്തുന്നതിന് മുന്‍പ് 1968 ല്‍ അമേരിക്കന്‍ കോളേജ് ഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഹൈസ്മാന്‍ ട്രോഫി അദ്ദേഹം നേടിയിരുന്നു. പ്രൊഫഷണല്‍ അമേരിക്കന്‍ ഫുട്‌ബോളിന്റെ 11 സീസണുകളില്‍ കളിച്ച സിംപ്‌സണ്‍ നിരവധി അംഗീകാരങ്ങള്‍ നേടി.
1994 ല്‍ മുന്‍ ഭാര്യ നിക്കോള്‍ ബ്രൗണിനെയും അവരുടെ സുഹൃത്ത് റൊണാള്‍ഡ് ഗോള്‍ഡ്മാനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിംപ്‌സണ്‍ കുറ്റാരോപിതനായി. കേസിന്റെ വിചാരണ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മാസങ്ങള്‍ നീണ്ട വിചാരണ നൂറ്റാണ്ടിലെ വിചാരണ എന്നായിരുന്നു അറിയപ്പെട്ടത്. 1955 ല്‍ കേസില്‍ സിംപ്‌സണ്‍ കുറ്റവിമുക്തനായെങ്കിലും 1977 ലെ പ്രത്യേക സിവില്‍ വിചാരണയില്‍ ഇരുവരുടെയും മരണത്തില്‍ സിംപ്‌സണ് പങ്കുള്ളതായി കണ്ടെത്തി, ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.