TMJ
searchnav-menu
post-thumbnail

TMJ Daily

കർഷക താൽപ്പര്യം ഒരിക്കലും ബലി കഴിക്കില്ല: മോഡി

07 Aug 2025   |   1 min Read
TMJ News Desk

ന്ത്യയുടെ കർഷകരുടെ താൽപ്പര്യം ഒരിക്കലും ബലി കഴിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിനായി എത്ര വലിയ വില കൊടുക്കേണ്ടി വന്നാലും അതിന് തയ്യാറാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു ഇത്. എന്നാൽ അമേരിക്കയെയോ, പ്രസിഡന്റ്‌ ട്രംപിനെയോ അദ്ദേഹം പേരെടുത്തു പറഞ്ഞില്ല.

യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ, റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതിന്റെ പേരിലും, ക്ഷീര-കർഷക മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലവും പരാജയപ്പെട്ടിരുന്നു. യുഎസിന്റെ വ്യാപാര പങ്കാളിത്ത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ താരിഫ് ഏർപ്പെടുത്തിയിരിക്കുന്നത് ഇന്ത്യക്ക് നേരെയാണെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.


#Daily
Leave a comment