TMJ
searchnav-menu
post-thumbnail

TMJ Daily

ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു

27 Apr 2025   |   1 min Read
TMJ News Desk

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ലഹരിയുമായി പിടിയിലാകുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഖാലിദിനേയും അഷ്‌റഫിനേയും സുഹൃത്തായ ഷാലിഫ് മുഹമ്മദിനേയും ഛായാഗ്രാഹകനായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍നിന്നാണ് എക്‌സൈസ് പിടികൂടിയത്. ഷാലിഫ് ഓസ്‌ട്രേലിയന്‍ മലയാളിയാണ്.

സമീര്‍ താഹിറിനേയും എക്‌സൈസ് ചോദ്യം ചെയ്യും. ലഹരി ഉപയോഗിക്കാന്‍ സൗകര്യം ചെയ്തു നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എക്‌സൈസ് പറഞ്ഞുവെന്ന് മനോരമഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടനിലക്കാരില്‍ നിന്നും ഷാലിഫാണ് കഞ്ചാവ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്. എക്‌സൈസിന് ലഭിച്ച രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അന്വേഷണ സംഘം എത്തിയപ്പോള്‍ ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.


#Daily
Leave a comment