
ഇന്ത്യ കാനഡയിലെ തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് കണ്ടെത്തല്‍; റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
രാഷ്ട്രീയക്കാരെ രഹസ്യമായി സാമ്പത്തികമായി സഹായിച്ചും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും കാനഡയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇന്ത്യ ഇടപെടുന്നതായി കാനഡയിലെ അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍ ഇന്ത്യ ഇത് നിഷേധിച്ചു.
കാനഡ സ്ഥിരമായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
ചൈനയെക്കൂടാതെ കാനഡയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഏറ്റവും സജീവമായി ഇടപെടുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ഫെഡറല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനാധിപത്യ സ്ഥാപനങ്ങളിലുമുള്ള വിദേശ ഇടപെടലിനെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ കണ്ടെത്തി.
ചൈനയെപ്പോലെ ഇന്ത്യയും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരേയും പകരക്കാരേയും ഉപയോഗിച്ച് ഇന്ത്യ വിദേശ ഇടപെടല്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്് പറഞ്ഞന്നു. ക്യുബെക് കോടതിയിലെ ജഡ്ജിയായ മേരി ജോസ് ഹോഗ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇന്ത്യ അനുകൂല സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ അല്ലെങ്കില്‍ അധികാരത്തിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്കുമേല്‍ സ്വാധീനം നേടാന്‍ കാനഡയിലെ ചില രാഷ്ട്രീയക്കാര്‍ക്ക് നിയമവിരുദ്ധമായ സാമ്പത്തിക പിന്തുണ രഹസ്യമായി പ്രതിനിധികളായ ഏജന്റുമാര്‍ നല്‍കുന്നുവെന്ന് കമ്മീഷന്‍ ആരോപിച്ചു.
ഈ ഇടപെടല്‍ ശ്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അല്ലെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അറിവുള്ളതായി സൂചനയുള്ളതായി ഇന്റലിജന്‍സ് വിവരങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
കാനഡയ്‌ക്കെതിരായ വിദേശ ഇടപെടലില്‍ ഇന്ത്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും ഈ തന്ത്രം ഭാവിയിലും തുടര്‍ന്നേക്കാമെന്നും കമ്മീഷന്‍ ആരോപിക്കുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ സ്ഥിരമായി ഇടപെടുന്നത് കാനഡയാണെന്നും നിയമവിരുദ്ധമായ കുടിയേറ്റത്തിനും സംഘടിതമായ കുറ്റകൃത്യങ്ങള്‍ക്കും വേണ്ടിയുള്ള സാഹചര്യം കാനഡ സൃഷ്ടിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു.