TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്‍ഷുറന്‍സ് ഓഫീസില്‍ തീപിടുത്തം; രണ്ടു മരണം

03 Sep 2024   |   1 min Read
TMJ News Desk

തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരിയും അവിടെ എത്തിയ മറ്റൊരാളുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്.

പാപ്പനംകോട് ജംഗ്ഷനിലുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലാണ് ചൊവ്വാഴ്ച ഉച്ചയോടെ ദുരന്തം ഉണ്ടായത്. തീ ആളിപ്പടര്‍ന്നയുടന്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ഫയര്‍ഫോഴ്സെത്തി തീ പൂര്‍ണമായി അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ നേമം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




#Daily
Leave a comment