കുവൈറ്റിലെ തൊഴിലാളി ക്യാമ്പില്‍ തീപിടുത്തം: 41 പേര്‍ മരിച്ചു, മരിച്ചവരില്‍ മലയാളികളും
കുവൈറ്റില്‍ മലയാളി ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പില്‍ തീപിടുത്തം. കേരളം, തമിഴ്‌നാട് സ്വദേശികളുള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെടുകയും 54 ലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്‍ബിടിസി കമ്പനിയുടെ തൊഴിലാളി ക്യാമ്പിലാണ് പുലര്‍ച്ചെ 4 മണിയോടെ തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സുരക്ഷാവീഴ്ചയാണ്് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇന്ത്യക്കാരും മറ്റ് രാജ്യക്കാരുമുള്‍പ്പെടെ 196 ലധികം ആളുകള്‍ അപകട സമയത്ത് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു.
തീ ആളിപ്പടര്‍ന്നതോടെ കെട്ടിടത്തിന്റെ പുറത്തേക്കെടുത്ത് ചാടിയ ആളുകള്‍ക്ക് ഗുരുതര പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ അദാന്‍, ജാബിര്‍ ഫര്‍വാനിയ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.