TMJ
searchnav-menu
post-thumbnail

TMJ Daily

ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

06 Nov 2025   |   1 min Read
TMJ News Desk

ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിൽ നിന്നുള്ള 3.75 കോടി വോട്ടർമാർ വിധിയെഴുതും. 1314 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തി തയ്യാറാക്കിയ പട്ടികയാണ് വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് 11ന് നടക്കും. ഇന്ത്യ സംഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സീറ്റുകളാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ. ഫലപ്രഖ്യാപനം ഈ മാസം 14ന്‌ നടക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 121 സീറ്റുകളിൽ 60 സീറ്റ് ഇന്ത്യ സഖ്യവും 59 സീറ്റുകൾ എൻ ഡി എയുമാണ് വിജയിച്ചത്. രണ്ട് സീറ്റുകൾ മറ്റുള്ളവർക്കും കിട്ടി. ബിഹാറിൽ മാറ്റം ഉണ്ടാകുമെന്ന് വോട്ട് ചെയ്ത ശേഷം ലാലു പ്രസാദ് യാദവ് പ്രതികരിച്ചു. അതേസമയം സ്ലിപ്പ് ഇല്ലാത്തതിനാൽ വോട്ട് ചെയ്യാൻ അനുവദിച്ചില്ല എന്ന് പറഞ്ഞ് പട്നയിലെ യുവതികൾ ബൂത്തിൽ പ്രതിഷേധം നടത്തുകയാണ്.


#Daily
Leave a comment