കോട്ടയം പാലായില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍
കോട്ടയം പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുടിലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ്, ഭാര്യ മെറീന, മക്കളായ ജെറാള്‍ഡ്, ജെറീന, ജെറില്‍ എന്നിവരാണ് മരിച്ചത്. ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തി ജെയ്സണ്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളില്‍ വെട്ടേറ്റ് മുറിവുകളോടെ രക്തംവാര്‍ന്ന നിലയിലായിരുന്നു മെറീനയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ജെയ്സണ്‍ തൂങ്ങിമരിച്ച നിലയിലുമായിരുന്നു.
ഒരു വര്‍ഷത്തോളമായി പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ജെയ്സണും കുടുംബവും. റബര്‍ ഫാക്ടറിയിലെ ഡ്രൈവറാണ് ജെയ്സണ്‍. ഇന്ന് രാവിലെ ഏഴ് മണിക്ക്
ജെയ്‌സണ്‍ സഹോദരനെ വിളിച്ചതിന് ശേഷമാണ് സംഭവമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണവും നടപടികളും തുടരുകയാണ്.