
TMJ Daily
ജാര്‍ഖണ്ഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു നക്‌സലുകള്‍ കൊല്ലപ്പെട്ടു
03 Apr 2023 | 1 min Read
TMJ News Desk
ജാര്‍ഖണ്ഡിലെ ഛത്രയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഇവരില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജാര്‍ഖണ്ഡ് പോലീസ് അറിയിച്ചു. മേഖലയില്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
കൊല്ലപ്പെട്ട നക്‌സലുകളില്‍ രണ്ടുപേര്‍ക്ക് 25 ലക്ഷം വീതവും മറ്റ് രണ്ടുപേര്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഛത്ര എസ്പി രാകേഷ് രഞ്ജന്‍ അറിയിച്ചു.
റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ ലാവലോങ്ങ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഛത്ര-പാലമു അതിര്‍ത്തിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
#Daily
Leave a comment