
TMJ Daily
സ്പെയിനിലെ പ്രളയം; മരണസംഖ്യ 205 ആയി ഉയർന്നു
02 Nov 2024 | 1 min Read
TMJ News Desk
സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 205 ആയി ഉയർന്നു, വലൻസിയ മേഖലയിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകുകയും രക്ഷാപ്രവർത്തനങ്ങള്‍ക്കായി 1,000 സൈനികരെ അധികമായി നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. പൂര്‍ണമായി മുങ്ങിയ പല പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. പലയിടത്തും ആളുകള്‍ കുടുങ്ങികിടക്കുകയാണെന്ന വാർത്തകളുമുണ്ടായിരുന്നു.
രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് പറഞ്ഞിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിന് സൈനികരും രംഗത്തുണ്ട്. ഡ്രോണുകള്‍ ഉപയോഗിച്ചും ആളുകള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
#Daily
Leave a comment


