
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം: മരണം 36
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷക്കെടുത്തിയില്‍ 36 പേര്‍ മരിച്ചു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചിലും വീടുകള്‍ തകരുകയും ചെയ്തു. 5.5 ലക്ഷത്തോളം പേരെ കെടുതികള്‍ ബാധിച്ചു.
മഴക്കെടുതി ഏറ്റവും അധികം ബാധിച്ച അസമില്‍ പതിനൊന്ന് പേര്‍ മരിച്ചു. അരുണാചല്‍പ്രദേശില്‍ പത്ത് പേരും മേഘാലയയില്‍ ആറ് പേരും മിസോറാമില്‍ അഞ്ചും സിക്കിമില്‍ മൂന്നും ത്രിപുരയില്‍ ഒരാളും മരിച്ചു.
ഞായാറാഴ്ച്ച സിക്കിമിലെ ലാച്ചെനിലെ ചാറ്റനില്‍ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായ ആറു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ഇവിടെ മൂന്ന് സൈനികര്‍ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ടിരുന്നു.
വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാലും റോഡുകള്‍ തകര്‍ന്നതിനാലും വിവിധ പ്രദേശങ്ങളുമായുള്ള ബന്ധം നഷ്ടമായി അനവധി വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.
മണിപ്പൂരില്‍ ഇരുപതിനായിരത്തിലധികം പേര്‍ക്ക് വീടുകള്‍ നഷ്ടമായിട്ടുണ്ട്.


