TMJ
searchnav-menu
post-thumbnail

TMJ Daily

പ്രധാന ന​ഗരങ്ങളെ ലക്ഷ്യം വച്ച് മിൽട്ടൻ ചുഴലിക്കാറ്റ്, ഒഴിപ്പിക്കലിന് തയ്യാറെടുത്ത് ഫ്ലോറിഡ

07 Oct 2024   |   2 min Read
TMJ News Desk

മിൽട്ടൺ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുകയും ടാമ്പയും ഒർലാൻഡോയും ഉൾപ്പെടെയുള്ള പ്രധാന ജനവാസ കേന്ദ്രങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നതിനാൽ ഏഴ് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒഴിപ്പിക്കലിന് ഫ്ലോറിഡ ഒരുങ്ങുന്നു. മുമ്പ് 2017ൽ ഇർമ ചുഴലിക്കാറ്റ് സംസ്ഥാനത്ത് വീശിയടിച്ചപ്പോൾ ഫ്‌ളോറിഡയിൽ നിന്ന്  ഏഴ് ദശലക്ഷം ആളുകളെ ആണ് ഒഴിപ്പിച്ചത്.

മിൽട്ടൺ ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലർച്ചെ "തെക്കൻ മെക്സിക്കോ ഉൾക്കടലിലൂടെ  കിഴക്കോട്ട് നീങ്ങുകയായിരുന്നു", പിന്നീട് അത് വലിയ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം റിപ്പോർട്ട് ചെയ്തു.

മെക്സിക്കോയിലെ പ്രോഗ്രെസോയിൽ നിന്ന് 220 മൈൽ  വടക്ക് പടിഞ്ഞാറും, ടാമ്പയിൽ നിന്ന് 770 മൈൽ  തെക്ക് പടിഞ്ഞാറ് ഭാഗത്തുമായി ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചതായും, മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുകയെന്ന് ചുഴലിക്കാറ്റ് കേന്ദ്രം പറഞ്ഞു.

മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുല, ഫ്ലോറിഡ പെനിൻസുല, ഫ്ലോറിഡ കീസ്, വടക്കുപടിഞ്ഞാറൻ ബഹാമസ് എന്നിവടങ്ങളിലെ പുരോഗതി നിരീക്ഷിക്കണമെന്ന് ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന് മുന്നോടിയായി ഞായറാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നു, തുടർന്ന് ഫ്ലോറിഡയിലെ ജലപാതകളിലും തെരുവുകളിലും വെള്ളപ്പൊക്കമുണ്ടാകുന്നതിനുള്ള സാധ്യത ഉണ്ട്. ബുധനാഴ്ച രാത്രി വരെ സ്ഥലങ്ങളിൽ 30 സെൻ്റീമീറ്റർ വരെ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.

സമാനമായി മുമ്പ് റിപ്പോർട്ട് ചെയ്ത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ  വാഹനങ്ങൾക്ക് അടിയന്തര ഇന്ധനവും വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകളും അഭയസ്ഥാനങ്ങളിലേക്കുള്ള വഴികളിൽ സ്ഥാപിക്കുന്നുണ്ടെന്ന് ഫ്ലോറിഡ ഡിവിഷൻ ഓഫ് എമർജൻസി മാനേജ്‌മെൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെവിൻ ഗുത്രി  പറഞ്ഞു.

മിൽട്ടൺ എവിടേക്കാണ് വീശുന്നത് എന്ന് കണ്ടറിയേണ്ടതുണ്ടെങ്കിലും സംസ്ഥാനത്തെ ബാധിക്കുമെന്ന് വ്യക്തമാണെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻ്റിസ് പറഞ്ഞു.

സെപ്റ്റംബറിന് ശേഷം അറ്റ്ലാൻ്റിക്കിൽ ഒരേസമയം മൂന്ന് ചുഴലിക്കാറ്റുകൾ ഉണ്ടാകുന്നത് ഇതാദ്യമാണെന്ന് കൊളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ചുഴലിക്കാറ്റ് ശാസ്ത്രജ്ഞൻ ഫിൽ ക്ലോറ്റ്സ്ബാക്ക് പറഞ്ഞു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഒരേസമയം നാല് ചുഴലിക്കാറ്റുകൾ ഉണ്ടായിട്ടുണ്ട്.

സെൻ്റ് പീറ്റേഴ്‌സ്ബർഗ്-ടമ്പാ ഉൾക്കടൽ പ്രദേശം ഇപ്പോഴും ഹെലൻ കാറ്റിൽ നിന്നുള്ള വ്യാപകമായ നാശനഷ്ടങ്ങളിൽ നിന്ന് കരകയറിയിട്ടില്ല. സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് ക്ലിയർവാട്ടർ വരെ നീണ്ടുകിടക്കുന്ന ഇടുങ്ങിയ 20 മൈൽ (32 കിലോമീറ്റർ) ബാരിയർ ദ്വീപുകളിൽ ഏറ്റവും വലിയ നാശനഷ്ടങ്ങളാണ് ഹെലൻ ഉണ്ടാക്കിയത്.

2004-ൽ ഫ്ലോറിഡ കോഡുകൾ ശക്തിപ്പെടുത്തിയതിന് ശേഷം നിർമ്മിച്ച വീടുകളിൽ താമസിക്കുന്നവരും സ്ഥിരമായ വൈദ്യുതിയെ ആശ്രയിക്കാത്തവരും കുടിയൊഴിപ്പിക്കൽ മേഖലകളിൽ ഇല്ലാത്തവരും റോഡുകളിൽ നിന്ന് ഒഴിവാകണമെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ഫെഡറൽ ഡിസാസ്റ്റർ അസിസ്റ്റൻസ് 137 മില്യൺ ഡോളർ കവിഞ്ഞു.

14.9 ദശലക്ഷത്തിലധികം ഭക്ഷണ സാധനങ്ങൾ , 13.9 ദശലക്ഷം ലിറ്റർ വെള്ളം, 157 ജനറേറ്ററുകൾ, കൂടാതെ  1,500 സജീവ ഡ്യൂട്ടി സൈനികരെയും 6,100-ലധികം ദേശീയ ഗാർഡ്‌സ്മാൻമാരെയും ഏകദേശം 7,000 ഫെഡറൽ തൊഴിലാളികളെയും വിന്യസിച്ചിട്ടുണ്ട്.  27,000-ത്തിലധികം കുടുംബങ്ങൾക്കായി 30 ദശലക്ഷം ഡോളറും ഭവനവും മറ്റ് തരത്തിലുള്ള സഹായങ്ങളും ഉറപ്പാക്കുമെന്നും അധികൃതർ പറയുന്നു.



#Daily
Leave a comment